ചാകര

അഴീക്കൽ ഹാർബർ
അഴീക്കൽ ഹാർബർ ഒരു കാഴ്ച തന്നെ.ചുമ്മാ ഒരു രസത്തിന് പോയതായിരുന്നു കണ്ടപ്പോൾ സന്തോഷം തോന്നി.അവിടെചെന്നപ്പോൾ മീൻ ചാകര പോലെ തന്നെ മനുഷ്യ ചാകര. എല്ലാവരും തിരക്കാണ് മീൻ വാങ്ങലും വിക്കലും എല്ലാംകൂടി ആകെ ബഹളം.മനുഷ്യരുടെ വരവ് പോലെ പക്ഷികൾ പൂച്ചകൾ നായ്ക്കൾ എല്ലാവരും അവരവരുടെ ആഹാരത്തിനായി തിരക്ക് കൂട്ടുന്നു. 
മീൻ ചാകരയുമായി വന്ന ബോട്ട്കളുടെ ശബ്‌ദം വളരെ വലുതായി കേൾക്കാമായിരുന്നു .അതുപോലെ മീൻ വാങ്ങി കൊണ്ടുപോകാൻ വന്ന മറ്റ് വാഹനങ്ങൾ എല്ലാംകൂടി ആകെ തിരക്ക്.ഞങ്ങളുടെ ലക്ഷ്യം ഹാർബർ കാണുക ,ഒരു ചെറിയ വീഡിയോ പകർത്തുക്കുക ,കുറച്ചു മീനും വാങ്ങുക.ലക്ഷ്യം പൂർത്തി ആക്കി ഞങ്ങൾ തിരിച്ചു ഇറങ്ങി.വരുന്ന വഴി ആർത്തിരമ്പുന്ന കടലിന്റെ വീഡിയോ കൂടി പകർത്തി.അങ്ങനെ കടലിനേയും ഹാർബറി നേയും അവരുടെ ജോലികൾക്കായി വിട്ടിട്ടു കിട്ടിയ വീഡിയോകളും കുറച്ചു മീനുമായി ഞങ്ങൾ ഞങ്ങളുടെ വീട്ടിലേയ്ക്കു തിരിച്ചു .ആ ചെറു വീഡിയോകൾ എല്ലാം കൂടി ഒറ്റ വീഡിയോ ആക്കി."അഴീക്കൽ ഹാർബർ".സംഗതി ഇഷ്ടപ്പെട്ടാൽ എല്ലാവരും youtube channel kazhcha   (share,subscribe) ചെയ്തു സഹായിക്കണം.
Post a Comment

0 Comments