ചൂരമീൻ കറി
എല്ലാവർക്കും നമസ്കാരം🙏, രുചികരമായ ഒരു ചൂരമീൻ കറി കൂട്ടി ചോറ് ഉണ്ടാലോ അല്ലേ. അപ്പോൾ കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം.
ചൂരമീൻ കഷ്ണങ്ങൾ ആക്കിയത് - അര കിലോ
തോട്ടുപുളി (കുടംപുളി ) - 2 കഷ്ണം
ഇഞ്ചി - 4 കഷ്ണം ചതച്ചത്
വെളുത്തുള്ളി -ചതച്ചത് ഒരു ടീ സ്പൂൺ
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
മുളക്പൊടി - 4 ടേബിൾ സ്പൂൺ
മല്ലിപൊടി -2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി -കാൽ ടീ സ്പൂൺ
കടുക് -അര ടീ സ്പൂൺ
ഉലുവ -കാൽ ടീ സ്പൂൺ
ചെറിയ ഉള്ളി (ചുവന്നുള്ളി )-10 എണ്ണം
പച്ചമുളക് -4 എണ്ണം
കറിവേപ്പില - 5 കതുപ്
കുരുമുളക് പൊടി -അര ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം തൊട്ടുപുളി ( കുടംപുളി ) 2 കഷ്ണം കീറി അല്പം വെള്ളത്തിൽ ഇട്ടു വെക്കുക. അതിനു ശേഷം മീൻചട്ടി അടുപ്പത്തു വെക്കുക. ചട്ടി ചൂടാകുമ്പോൾ തീ കുറച്ചു ഇടുക വിറക് അടുപ്പിൽ ആയാലും ഗ്യാസ് അടുപ്പിൽ ആയാലും. ശേഷം 4 ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ തിളക്കുമ്പോൾ അര ടീ സ്പൂൺ കടുക് ഇട്ടു കൊടുക്കുക.അതിനു ശേഷം അര സ്പൂൺ ഉലുവ, കറിവേപ്പില, ഉള്ളി,വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ചേർക്കുക.അതിലേക്കു പച്ചമുളക് ചെറുതായി ഒന്ന് കീറി ഇടുക അതിനു ശേഷം കാൽ സ്പൂൺ മഞ്ഞൾപൊടി ഇടുക.ഇത്രയും നന്നായി വഴറ്റിയതിന് ശേഷം 2 ടേബിൾ സ്പൂൺ മല്ലിപൊടി ഇട്ടു വഴറ്റിയതിനു ശേഷം ഒരു 4 ടേബിൾ സ്പൂൺ മുളക്പൊടി ഇടുക. ഇത്രയും കൂടി നന്നായി വഴറ്റി എടുത്തതിനു ശേഷം ചട്ടിയിൽ അല്പം വെള്ളം ഒഴിച്ചിട്ടു ഒരു സ്പൂൺ എണ്ണ കൂടി ഒഴിച്ച് ഇളക്കുക.നന്നായി വെന്തു വരുമ്പോൾ കറിക്കു ആവശ്യമായ അളവിൽ വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും വെള്ളത്തിൽ ഇട്ടു വെച്ചിരുന്നു പുളിയും കൂടി ചേർത്തിട്ട് തീ അല്പം കൂട്ടി ഇട്ടു തിളപ്പിക്കുക. കറിയുടെ ചാർ നന്നായി തിളക്കുമ്പോൾ വൃത്തി ആക്കി വെച്ചിരിക്കുന്നു മീൻ കഷ്ണങ്ങൾ അതിലേക്കു ഇട്ടു കൊടുക്കുക.ഒരു 15 മിനിറ്റ് അടച്ചു വെച്ച് തിളപ്പിക്കുക. ശേഷം ഉപ്പ് പരുവം ആണോന്നു നോക്കുക. ആണേൽ അല്പം വെളിച്ചെണ്ണയും രണ്ടു കതുപ് കറിവേപ്പില കൂടി ഇട്ടു വാങ്ങി വെക്കുക. മീൻ കറിടെ ആവി പോകാൻ മീൻചട്ടി അടച്ച പാത്രം അല്പം ആവി പോകുന്ന രീതിയിൽ വെക്കുക.ഒരു 15 മിനിറ്റ് വെച്ചതിനു ശേഷം കറി ഉപയോഗിക്കാം 😊
0 Comments