കോഴിമുട്ടത്തോരൻ
നാവിന് രുചിയോടെ ആഹാരം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. കഴിക്കുമ്പോൾ അത് നമ്മുടെ ശരീരത്തിന് ഉപകാരം ഉള്ളതും ആയിരിക്കണം.
അപ്പോൾ ഇന്ന് നമുക്ക് ഒരു മുട്ടത്തോരൻ പരിചയപ്പെടാം😊.
ആവശ്യമുള്ള സാധനങ്ങൾ
കോഴിമുട്ട -3 എണ്ണം
തക്കാളി -ചെറുത് 4 എണ്ണം /വലുത് 2എണ്ണം
സവാള -ഒരെണ്ണം
പച്ചമുളക് -2എണ്ണം
കറിവേപ്പില -2 കതുപ്
വറ്റൽ മുളക് -ഒരെണ്ണം
കടുക് -അര ടീ സ്പൂൺ
പെരുംജീരകം -അര ടീ സ്പൂൺ
മഞ്ഞൾപൊടി - കാൽ ടീ സ്പൂൺ
ഇഞ്ചി -ചെറിയ ഒരു കഷ്ണം കൊത്തി അരിഞ്ഞത്
കുരുമുളക്പൊടി -കാൽ ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഫ്രൈ പാൻ ഗ്യാസ് stove ഇൽ വെച്ച് ചൂടാക്കുക. ലോ ഫ്ളൈയിം ആണ് നല്ലത്. ചീനച്ചട്ടി ആണേൽ വിറകു അടുപ്പിലും stove ലും വെക്കാം. ചൂടായതിനു ശേഷം അതിലേക്കു ഒരു രണ്ടു ടീ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം കടുക് ഇട്ടു കൊടുക്കുക. കടുക് പൊട്ടി വരുമ്പോൾ പെരുംജീരകം, കറി വേപ്പില,വറ്റൽ മുളക് എന്നിവ ഇട്ടു കൊടുക്കുക. എല്ലാം നന്നായി വഴണ്ട് വരുമ്പോൾ ഇഞ്ചി കൊത്തി അരിഞ്ഞത് ഇടുക.അതിനു ശേഷം സവാള അരിഞ്ഞത് ഇട്ടുകൊടുക്കുക.സവാള വഴണ്ട് വരുമ്പോൾ അതിൽ കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി ഇടുക. ശേഷം അതിലേക്കു തക്കാളി ചെറിയ കഷ്ണങ്ങൾ ആയിട്ട് അരിഞ്ഞു ഇട്ടു വഴറ്റി എടുക്കുക. പരുവത്തിന് ഉപ്പും ചേർത്തു നന്നായി വാഴണ്ട് വരുമ്പോൾ അതോലേക്ക് മുട്ട പൊട്ടിച്ചു ഒഴിച്ച് കൊടുക്കുക. അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അത് ആദ്യം പേസ്റ്റ് രൂപത്തിൽ ആരിക്കും. ശേഷം കുരുമുളക്പൊടി കൂടി ഇട്ടിട്ടു ലോ ഫ്ളൈയിം ഇൽ ഇട്ടു നന്നായി ഇളക്കി ഇളക്കി തോരൻ പരുവത്തിൽ ആക്കി എടുക്കുക. മഞ്ഞയും തക്കാളിയുടെ ചുവന്ന കളറും കറിവേപ്പിലയുടെ പച്ച കളറും ചേർന്ന ഒരു അടിപൊളി മുട്ടത്തോരൻ റെഡി ആയി കിട്ടും. ചപ്പാത്തിയുടേം ചോറിന്റെയും കൂടെ കഴിക്കൻ പറ്റിയ ഒരു ഉഗ്രൻ പോഷകസമൃദമായ item ആണ് ഈ മുട്ടത്തോരൻ.
0 Comments