പച്ചക്കറികൾ ആവശ്യത്തിന് മാത്രം ഒരു അവിയൽ

 നാടൻ  അവിയൽ

നമുക്കു നല്ല  ഒരു അവിയൽ  പരിചയപ്പെടാം. സാധാരണ എല്ലാ വീടുകളിലും തട്ടിക്കൂട്ടി ഒരു അവിയൽ  വെക്കുന്നത് പതിവ്  ആണ്. നമ്മൾ  ഒരു കാര്യം ശ്രദ്ധിക്കണം ആഹാരം  ഏതായാലും അതിനു ഒരു ഭംഗി വേണം രുചി വേണം ഗുണം വേണം അല്ലേ. അപ്പോൾ അങ്ങനെ ഒരു അവിയൽ  നമുക്കു നോക്കാം അല്ലേ.ആവശ്യമുള്ള സാധനങ്ങൾ


ഉരുളക്കിഴങ്ങ് -ഒരെണ്ണം

കാച്ചിൽ -ചെറിയ കഷ്ണം

ചേമ്പ് -ഒരെണ്ണം

ചേന -കാൽ ഭാഗം മുറിച്ചത്

പച്ചമുളക് -3എണ്ണം

വാഴക്ക -ഒരെണ്ണം

വഴുതനങ്ങ -ചെറിയ ഒരെണ്ണം

വെള്ളരിക്ക -ഒരു കാൽ  ഭാഗം

ചുരക്ക -ഒരു കാൽ ഭാഗം

മുരിങ്ങക്ക -ഒരെണ്ണം

ക്യാരറ്റ് -രണ്ടെണ്ണം

അമരക്ക-5 എണ്ണം

ബീൻസ് പയർ -5 എണ്ണം

തക്കാളി -വലുത്  ഒരെണ്ണം /ചെറുത്‌ 3 എണ്ണം

കറിവേപ്പില -5 കതുപ്

മഞ്ഞൾപൊടി -അര ടീ സ്പൂൺ

മുളക്പൊടി -കാൽ ടീ  സ്പൂൺ

ജീരകം - അര ടീ  സ്പൂൺ

ഇഞ്ചി -ഒരു ചെറിയ  കഷ്ണം

തൈര് -4 ടീ സ്പൂൺ

കടല -ആവശ്യത്തിന്

ഉപ്പ് -ആവശ്യത്തിന്

എണ്ണ -ആവശ്യത്തിന്

തേങ്ങ -അരമുറി 

തയ്യാറാക്കുന്ന വിധം

പച്ചക്കറികൾ നീളത്തിൽ അരിഞ്ഞു എടുക്കുക.
മൺചട്ടി  അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ 
 വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.ശേഷം  അതിലേക്കു അരിഞ്ഞു വെച്ച പച്ചക്കറികൾ ഇട്ടു കൊടുക്കുക.പച്ചക്കറികൾ നീളത്തിൽ വേണം അരിയാൻ.അതിലേക്കു അല്പം മഞ്ഞൾ പൊടി യും പാകത്തിന് ഉപ്പും കാൽ ടീ സ്പൂൺ മുളക് പൊടിയും അല്പം കറിവേപ്പില യും ഇട്ടു കൊടുത്തു അല്പം വെള്ളവും ഒഴിച്ചു 5 മിനുട്ട് അടച്ചു വെച്ച് വേവിക്കുക.അതിനു ശേഷം  ഒരുമുറി തേങ്ങ  ചിരകിയതും  2 പച്ചമുളകും ഒരു ചെറിയ കഷ്ണം  ഇഞ്ചിയും കാൽ ടീ സ്പൂൺ ജീരകവും  കൂടി ഒന്ന് അരച്ച് എടുക്കുക ഒരുപാട് അരയരുത്.തലേ ദിവസം  കടല  വെള്ളത്തിൽ ഇട്ടു വെച്ചിട്ട് രാവിലെ പുഴുങ്ങി എടുത്തു വെച്ചേയ്ക്കണം. അരച്ച തേങ്ങ പച്ചക്കറി വേവുമ്പോൾ അതിലേക്കു ഇട്ടു കൊടുക്കുക. ശേഷം 2  സ്പൂൺ തൈരും  ചേർത്തു ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം പുഴുങ്ങി വെച്ചേയ്ക്കുന്ന കടല അവിയലിൽ ഇട്ടു കൊടുക്കുക നന്നായി ഇളക്കി എടുക്കുക.ഇനി സ്വാദിഷ്ടമായ അവിയൽ കൂട്ടാം.
  

Post a Comment

0 Comments