ഷാർജ ഷേക്ക്
ചൂട് സമയത്തു നമുക്ക് പെട്ടന്ന് ഒരു ഷാർജ ഷേക്ക് ഉണ്ടാക്കി കുടിച്ചാലോ അല്ലേ നല്ലതായിരിക്കും. ഓർക്കുമ്പോൾ കൊതിയാകുന്നു. എന്നാൽ നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കാം അല്ലേ.
ആവശ്യമായ സാധനങ്ങൾ
ഞാലിപൂവൻ - പഴം 3 എണ്ണം
പാൽ കട്ടിയായതു - ഒരു കവർ
പഞ്ചസാര - ആവശ്യത്തിന്
ബൂസ്റ്റ് സാമ്പിൾ പാക്ക് - 2 കവർ
ഓഡ്സ് - 3 ടീ സ്പൂൺ വറുത്തത്
ഐസ് ക്രീം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഞാലിപൂവൻ പഴം തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി മിക്സി ജാറിൽ ഇടുക. അതിന്റെ കൂടെ ഒരു 4 ടീ സ്പൂൺ പഞ്ചസാര ഇട്ടുകൊടുത്തു നന്നായി അടിച്ചു എടുക്കുക ശേഷം കാട്ടിയായ പാൽ നന്നായി ഇടിച്ചു ഉടച്ചിട്ടു അതിലേക്കു ഇട്ടുകൊടുത്തിട്ടു രണ്ടു സാമ്പിൾ കവർ ബൂസ്റ്റ് കൂടി ഇട്ടുകൊടുത്തു ഒന്നുകൂടി അടിച്ചു എടുക്കാം. ഒരുപാട് വെള്ളം പോലെ ആകരുത്. അതിനു ശേഷം ഒരു ഫ്രൈ പാൻ ചൂടാക്കി അതിലേക്ക് ഒരു 3 ടീ സ്പൂൺ ഓഡ്സ് ഇട്ടു വറുത്തു എടുക്കുക. ശേഷം ഷാർജ ഷേക് ഒരു ഗ്ലാസിൽ ഒഴിച്ച് അതിന്റെ മുകളിൽ ഒരു സ്കൂപ് ഐസ് ക്രീം വെച്ചിട്ട് അതിന്റെ മുകളിൽ വറുത്തു വെച്ച ഓഡ്സ് ആവശ്യത്തിന് വിതറി കൊടുക്കുക.അതിനു മുകളിൽ അല്പം ബൂസ്റ്റ് കൂടി വിതറുക. അങ്ങനെ ഒരു സിംപിൾ ഷാർജ ഷേക്ക് റെഡി 😀
0 Comments