കാബ്ബേജ് തോരൻ

 മുട്ടക്രോസ് (കാബ്ബേജ് ) തോരൻ

അധികം  ആളുകൾ ഇഷ്ടപെടാത്ത ഒരു വിഭവം ആണ് കാബ്ബേജ് തോരൻ. എന്നാൽ നല്ല സദ്യ സ്റ്റൈൽ കാബ്ബേജ് തോരൻ നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ. എല്ലാർക്കും ഇഷ്ടപെടും ഉറപ്പ്.

ആവശ്യമായ സാധനങ്ങൾ

കാബ്ബേജ് - കാൽ മുറി
സവോള - ഒരു ചെറുത്‌ 
ഇഞ്ചി - ഒരു ചെറിയ കഷ്ണം
തേങ്ങ - കാൽ ഭാഗം ചെറുതായി തിരുമ്മിയത്
പച്ചമുളക് - ഒരെണ്ണം
വെളുത്തുള്ളി - 4 അല്ലി
കടുക് - കാൽ ടീ സ്പൂൺ
മഞ്ഞൾപൊടി - കാൽ ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - രണ്ടു കതുപ്
വറ്റൽ മുളക് - 2 എണ്ണം
തയ്യാറാക്കുന്ന വിധം

കാബേജും സവോളയും നന്നായി കൊത്തി അരിഞ്ഞു എടുക്കുക.അതിലേക്കു ഒരു ചെറിയ കഷ്ണം ഇഞ്ചി നന്നായി ചതച്ചതും  ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും മഞ്ഞൾപൊടിയും വെളുത്തുള്ളി ചതച്ചതും പച്ചമുളക് അരിഞ്ഞതും തേങ്ങ ചിരകിയതും  ചേർത്തു  കൈ കൊണ്ട് ഞെരുടി  എടുക്കുക. അതിനു ശേഷം ചീനച്ചട്ടി  ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്  ഇട്ടു പൊട്ടിക്കുക അതിലേക്ക്‌ വറ്റൽ മുളക് മുറിച്ചു ഇടുക ശേഷം തോരൻ മിക്സ്‌ ചേർത്തു ഇളക്കി എടുക്കുക  അതിലേക്കു അല്പം വെള്ളം തളിച്ചിട്ടു 3 മിനിറ്റ് അടച്ചു വെച്ച്  വേവിച്ചു എടുക്കുക. തോരൻ റെഡി.

Post a Comment

0 Comments