ഒരു ഉഗ്രൻ വെണ്ടയ്ക്ക മെഴുക്കുപുരട്ടി

വെണ്ടയ്ക്ക മെഴുക്കുപുരട്ടി

ഫോളിക് ആസിഡാൽ സമ്പുഷ്ടമാണ്  വെണ്ടയ്ക്ക. മിക്കവര്ക്കും വെണ്ടയ്ക്ക അത്രയ്ക്ക് ഇഷ്ടമല്ല. എന്നാൽ ഈ രീതിയിൽ  വെണ്ടയ്ക്ക ഒന്ന് മെഴുക്കുപുരട്ടി വെച്ച് നോക്കിയാലോ.

ആവശ്യമായ  സാധനങ്ങൾ

വെണ്ടയ്ക്ക - ആവശ്യത്തിന്
പച്ചമുളക് - 2 എണ്ണം
സവോള  -  ഒരെണ്ണം
ഉപ്പ് -ആവശ്യത്തിന്
മഞ്ഞൾപൊടി - കാൽ ടീ സ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്   തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക അല്പം വലുതായി അരിഞ്ഞു വെക്കുക. ഒരു സവോള  നീളത്തിൽ അരിഞ്ഞതും  2 പച്ചമുളകും  അരിഞ്ഞു വെക്കുക. അതിനു ശേഷം ഫ്രൈ പാൻ നന്നായി ചൂടാകുമ്പോൾ അതിലേക്കും 4 ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ സവോളയും മുളകും അല്പം മഞ്ഞൾ പൊടിയും അല്പം ഉപ്പും കൂടി ഇട്ടു ഫ്രൈ ആക്കി എടുക്കുക. അത് കോരി മാറ്റിയതിനു ശേഷം എണ്ണ കുറവ് ആണേൽ ഒരു ടീ സ്പൂൺ എണ്ണ കൂടി ഒഴിച്ച് കൊടുത്തിട്ടു അതിലേക്കു അരിഞ്ഞു വെച്ച വെണ്ടയ്ക്ക ഇട്ടു കൊടുക്കുക. ഒരു 5 പത്തു മിനിറ്റ് വെണ്ടയ്ക്ക എണ്ണയിൽ ഇട്ടു വഴറ്റി അല്പം ഫ്രൈ ആകുന്ന time ഇൽ മഞ്ഞൾ  പൊടിയും ആവശ്യത്തിന്  ഉപ്പും ചേർത്തു ഇളക്കി കൊടുക്കുക. ചിത്രത്തിൽ കാണുന്ന ഒരു പരുവം ആകുമ്പോൾ അതിലേക്കു ഫ്രൈ ആക്കി വെച്ചേയ്ക്കുന്ന സവോളയും പച്ചമുളകും  കൂടി ഇട്ടു മിക്സ്‌ ചെയ്തു എടുക്കുക.അങ്ങനെ രുചികരമായ  വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയ്യാറാക്കാവുന്നതാണ്.

Post a Comment

0 Comments