മടക്കപ്പം
മടക്കപ്പം ഒരു ലഘുവായ ആയ പ്രഭാതഭക്ഷണം ആണ്. ഗോതമ്പു കൊണ്ടാണ് മിക്കയിടത്തും ഇതു ഉണ്ടാക്കുന്നത്.
ആവശ്യമായ സാധനങ്ങൾ
ഗോതമ്പുപൊടി -2 കപ്പ്
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
തേങ്ങ ചിരവിയത് - ആവശ്യത്തിന്
പഞ്ചസാര - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പു കലക്കാൻ ഒരു പത്രം എടുക്കുക അതിലേക്കു അല്പം വെള്ളം ഒഴിച്ച് കൊടുത്തു ആവശ്യത്തിന് ഉപ്പ് ചേർക്കുക. എന്നിട്ട് അത് നന്നായി കലക്കി എടുക്കുക. അതിനു ശേഷം ഗോതമ്പു പൊടി അതിലേക്കു ഇട്ടു ഇളക്കി ഇളക്കി യോജിപ്പിക്കുക. വെള്ളം കുറവ് ആണേൽ കുറച്ചൂടെ വെള്ളം ഒഴിച്ച് കൊടുത്തു നന്നായി കലക്കി എടുക്കുക. ദോശ മാവിന്റെ പരുവം ആകുന്നതു വരെ കലക്കുക. കട്ട കെട്ടാതെ നോക്കുക്കുക. അതിനു ശേഷം ചിരകിയ തേങ്ങ എടുത്തു അതിലേക്കു ആവശ്യത്തിന് പഞ്ചസാര ചേർത്തു പുരട്ടി യോജിപ്പിക്കുക. ദോശക്കല്ല് ചൂടാകുമ്പോൾ അതിലേക്കു ഒരു തവി kondu മാവ് കോരി ഒഴിച്ച് കട്ടി കുറച്ചു പരത്തി എടുക്കുക. ആ ദോശ ഒരു side മുരിയുമ്പോൾ അടുത്ത side തിരിച്ചു ഇടുക. എന്നിട്ട് അല്പം തേങ്ങയും പഞ്ചസാരയും മിക്സ് ചെയ്തത് ദോശയുടെ പകുതിക്കു നിരത്തി വെക്കുക. അതിനു ശേഷം ദോശ മടക്കി വെക്കുക തേങ്ങ അകത്തു വരുന്ന രീതിയിൽ. എന്നിട്ട് രണ്ടു side ഉം മുരിച്ചു എടുക്കുക. അതിനു ശേഷം അല്പം ചൂടോടെ കഴിക്കാം. കുഞ്ഞുങ്ങൾക്ക് ചൂട് മാറീട്ടു കൊടുക്കുക.
0 Comments