സേമിയ ഉപ്പുമാവ്
സേമിയ ഉപ്പുമാവ് എല്ലാവരും ഇഷ്ടപെടുന്ന ഒരു പ്രഭാതഭക്ഷണം ആണ്. കുഞ്ഞുങ്ങൾ വരെയ ഇഷ്ടപെടും. കാണാനും ഭംഗി ആണ്. അപ്പോൾ സേമിയ ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെ ഇന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെർമിസലി - ഒരു കവർ
അണ്ടിപരുപ്പ് - 7 എണ്ണം
ഉണക്കമുന്തിരി -10 എണ്ണം
നെയ് -ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തേങ്ങ - കാൽഭാഗം ചിരകിയത്
കടുക് - 1ടീ സ്പൂൺ
സവോള - ഒരെണ്ണം പകുതി കൊത്തി അരിഞ്ഞത്
പച്ചമുളക് - ഒരെണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില - 2 കതുപ്
വറ്റൽ മുളക് - ഒരെണ്ണം
തയ്യാറാക്കുന്ന വിധം
വെർമിസലി (സേമിയ )ചെറുതായി ഓടിച്ചെടുത്തു ഒരു 2 ടീ സ്പൂൺ നെയ് ഒഴിച്ച് വറുത്തു എടുക്കുക.
ശേഷം നെയിൽ അണ്ടിപരുപ്പും, ഉണക്കമുന്തിരിയും വറുത്തു എടുക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കുക. അതിലേക്കു 3 ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക. അതിനു ശേഷം കറിവേപ്പിലയും വറ്റൽ മുളകും പച്ചമുളകും ഇട്ടു കൊടുക്കുക. അതിനു ശേഷം അരിഞ്ഞു വെച്ചേയ്ക്കുന്ന സവോള അതിലിട്ടു നന്നായി വഴറ്റിയെടുക്കുക.അതിലേക്കു വെമിസലി മുങ്ങികിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ചിട്ടു ആവശ്യത്തിന് ഉപ്പും ഇട്ടു കൊടുക്കുക. അത് തിളക്കുമ്പോൾ വറുത്തു വെച്ച വെമിസലി ഇട്ടുകൊടുത്തു ഇളക്കുക. അതിനു ശേഷം. ഒരു 5 മിനുട്ടു ആവിയിൽ വേവിക്കുക.ശേഷം അതിലേക്കു അല്പം തേങ്ങ ചിരകിയതും ചേർത്തു ഇളക്കി എടുത്തു ഉപയോഗിക്കാം. 😊
0 Comments