മുട്ടത്തീയൽ
എല്ലാവരും ഇഷ്ടപെടുന്ന ഒന്നാണ് മുട്ട അല്ലേ. അപ്പോൾ മുട്ട വെച്ച് ഒരു തീയൽ ഉണ്ടാക്കാം. ചോറ് ഉണ്ണാൻ സൂപ്പർ ആണ്.
ആവശ്യമായ സാധനങ്ങൾ
കോഴിമുട്ട - 3 എണ്ണം
സവോള - 2 എണ്ണം
ചെറുഉള്ളി - 20 എണ്ണം
തേങ്ങ - അര മുറി
പെരുംജീരകം - അര ടീ സ്പൂൺ
കടുക് - അര ടീ സ്പൂൺ
വറ്റൽ മുളക് - രണ്ടെണ്ണം
കറിവേപ്പില - രണ്ടു കതുപ്
മഞ്ഞൾപൊടി - അര ടീ സ്പൂൺ
മുളക്പൊടി - രണ്ടു ടീ സ്പൂൺ
മല്ലിപൊടി - ഒരു ടീ സ്പൂൺ
ചിക്കൻ മസാലപൊടി - അര ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ -രണ്ടു ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്കു കറിവേപ്പിലയും വറ്റൽ മുളകും ഇട്ടുകൊടുക്കുക. ശേഷം അര ടീ സ്പൂൺ മഞ്ഞൾപൊടികൂടി ഇടുക. അതിനു ശേഷം ചെറു ഉള്ളിയും സവോളയും അരിഞ്ഞത് ഇട്ടു വഴറ്റുക. അത് നന്നായി വഴണ്ട് വരുമ്പോൾ അതിലേക്കു അല്പം ഉപ്പും മുളകുപൊടിയും മല്ലിപൊടിയും ചിക്കൻ മസാല പൊടിയും അല്പം വെള്ളവും ഒഴിച്ച്വെച്ച് ആവിയിൽ 5 മിനിറ്റ് വേവിക്കുക. അത് വെന്തുവരുമ്പോൾ അതിലേക്കു അപ്ലം പേരുജീരകം പൊടിച്ചത് ഇട്ടു കൊടുക്കുക. എല്ലാംകൂടി നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം കറി കുറച്ചു കുറുകി വരുമ്പോൾ അതിലേക്കു പുഴുങ്ങിയ കോഴിമുട്ട 4 ആയി മുറിച്ചു ഇട്ടു കൊടുക്കുക. എല്ലാകുടി കുറച്ചു നേരാം അടച്ചുവെച്ചു വേവിക്കുക. വെന്തു വരുമ്പോൾ അതിലേക്കു ഒരു അരമുറി തേങ്ങയുടെ പാൽ ഒഴിച്ച് കൊടുക്കുക.ശേഷം ഉപ്പ് പരുവത്തിന് ചേർത്ത് കൊടുക്കുക. തിളച്ചു കുറുകി വരുമ്പോൾ വാങ്ങി വെക്കുക.
0 Comments