How to make kuttanadan മുരിങ്ങയിലക്കറി

 മുരിങ്ങയിലക്കറി

മുരിങ്ങയില ഒരു പോഷക സമ്പുഷ്ടമായ  ഇലയാണ്. അത് വെച്ചുള്ള കറി കുഞ്ഞുങ്ങൾ മുതൽ വലിയവർക്ക് വരെയ ഒരുപാട് പ്രയോജനം  നൽകുന്നതാണ്. മുരിങ്ങയില  കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ.




ആവശ്യമുള്ള സാധനങ്ങൾ

4 കതുപ് - മുരിങ്ങയില
തേങ്ങ - ഒരു ചിരട്ടയുടെ  കാൽ ഭാഗം
ജീരകം - അര ടീ സ്പൂൺ
കടുക് - അര ടീ സ്പൂൺ
വറ്റൽ  മുളക് - ഒരെണ്ണം
മഞ്ഞൾപൊടി - കാൽ ടീ സ്പൂൺ 
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ  തിരുമി  ജീരകവും ചുവന്നുള്ളിയും മഞ്ഞൾപൊടിയും ചേർത്തു നന്നായി അരച്ച് എടുക്കുക. ശേഷം  ചീനചട്ടി ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക അതിനു ശേഷം ചെറു ഉള്ളി അരിഞ്ഞതും വറ്റൽ  മുളകും, ഒരു കതുപ് കറിവേപ്പിലയും  ഇട്ടു വഴറ്റുക ശേഷം മുരിങ്ങയില ഓരോ ഇലയായി  അടർത്തി എടുത്തു അതിലേക്കു ഇട്ടു വഴറ്റി  എടുക്കുക. ശേഷം  അതിലേക്കു അരച്ച് വെച്ചേയ്ക്കുന്ന തേങ്ങ പരുവത്തിന് വെള്ളവും ഉപ്പും ചേർത്തു  ഒഴിച്ച് കൊടുക്കുക. അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. തിളക്കുന്നതിനു  മുൻപ് വാങ്ങി വെക്കുക.

Post a Comment

0 Comments