ചൂടമീൻ പച്ചയരച്ചത്
കാൽസ്യത്തിന്റെ കലവറയാണ് ചൂടമീൻ. നത്തോലിനും പറയും. രക്തം ഇല്ലാത്ത മീൻ ആണ് ചൂട.ചൂടമീൻ തോരൻ വെക്കാൻ നല്ലതാണ് അതുപോലെ തന്നെ അല്പം ചാർ വെച്ച് പച്ചയരക്കാനും നല്ലതാണ്.
ആവശ്യമായ സാധനങ്ങൾ
ചൂടമീൻ - അരകിലോ
തേങ്ങ - അര മുറി
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - ചെറിയ ഒരെണ്ണം
ചുവന്നുള്ളി - 5 എണ്ണം
കറിവേപ്പില - 3 കതുപ്
മഞ്ഞൾപൊടി - അര ടീ സ്പൂൺ
മുളക്പൊടി - 1 ടീ സ്പൂൺ
കുടംപുളി (തോട്ടുപുളി) -3 അല്ലി
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
നന്നായി വെട്ടി കഴുകി ചൂടമീൻ ഒരു മീൻചട്ടിയിൽ എടുക്കുക. അതിലേക്കു പച്ചമുളക് രണ്ടായി കീറിയിടുക. ചുവന്നുള്ളിയും ഇഞ്ചിയും ചതച്ചതും മുളകുപൊടിയും മഞ്ഞൾപൊടിയും കൂടിയിടുക. ശേഷം കറിവേപ്പില ഇടുക. അതിനു ശേഷം തേങ്ങ അരമുറി ചിരവിയെടുത്തു നന്നായി അരച്ച് മീനിൽ ചേർത്ത് ഇളക്കിയെടുക്കുക.അതിനു ശേഷം അല്പം വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും കുടംപുളിയും ചേർത്ത് നന്നായി തിളപ്പിക്കുക. അല്പം വറ്റുന്ന സമയം ആകുമ്പോൾ വാങ്ങി വെക്കുക.
0 Comments