വാഴയിലപ്പം
വാഴയിലയിൽ ഗോതമ്പ്മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്രഭാതഭക്ഷണം ആണ് വാഴയിലയപ്പം. നല്ല രുചിയുള്ളതും ആരോഗ്യകരവുമായ ആഹാരമാണിത്. ഗോതമ്പ്, തേങ്ങ, പഞ്ചസാര, അല്ലേൽ ശർക്കര, വാഴയില എന്നിവയാണ് ഈ അപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ആവിയിൽ പുഴുങ്ങി എടുക്കുന്നതിനാൽ അതിന്റെ ഗുണങ്ങൾ ഒന്നും നഷ്ടപെടുന്നില്ല. അതുപോലെ തന്നെ അരിപ്പൊടി കൊണ്ടും മൈദമാവ് കൊണ്ടും ഈ അപ്പം ഉണ്ടാക്കാം. വൈകിട്ട് ചായയുടെ കൂടെ കഴിക്കാനും ഈ അപ്പം നല്ലതാണ്.
ആവശ്യമുള്ള സാധങ്ങൾ
ഗോതമ്പ്പൊടി - 2 കപ്പ്
പഞ്ചസാര - 2 ടേബിൾ സ്പൂൺ
തേങ്ങ - അരമുറി ചിരകിയത്
വാഴയില - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുംവിധം
ഒരു പാത്രത്തിൽ 2 കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പ് പൊടി ചേർത്തു മിക്സ് ചെയ്യുക. അതിലേക്കു നല്ല മയത്തിൽ കുഴക്കാൻ വിധം വെള്ളം ഒഴിച്ച് കൊടുക്കുക. ദോശമാവിന്റെ പരുവം ആവരുത്.അതിനു ശേഷം വാഴ ഇല കീറി എടുത്തു ചിത്രത്തിൽ കാണുന്നപോലെ ഗോതമ്പു മാവ് വാഴയിലയിൽ പരത്തി എടുക്കുക അതിനകത്തു തേങ്ങ തിരുമ്മിയാതും പഞ്ചസാരയും ചേർത്തു വെക്കുക. എന്നിട്ട് ആ ഇല രണ്ടായി മടക്കുക. എന്നിട്ട് ആവിയിൽ 10 മിനിറ്റ് വേവിച്ചു എടുക്കുക. വൈകിട്ട് ചായയുടെ കൂടെ കഴിക്കാനും നല്ലതാണ്.
കേരളത്തിൽ ഇതിനേ ഇല അട എന്നും പറയുന്നു.രുചികരവും ആരോഗ്യപ്രദവുമായ ആഹാരമാണിത്.
0 Comments