കർക്കിടകകഞ്ഞി ഒരു ഔഷധകഞ്ഞി. ആരോഗ്യത്തിനു ഉത്തമം

കർക്കിടകകഞ്ഞി ഒരു ഔഷധകഞ്ഞി 

മലയാളികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകമാസം.കർക്കിടകമാസത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കർക്കിടക കഞ്ഞി അഥവാ ഔഷധകഞ്ഞി. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണിത്. അതുപോലെ ഗുണത്തിലും മുൻപന്തിയിൽ തന്നെ.വളരെ എളുപ്പത്തിൽ  വീട്ടിൽ കർക്കടക്കഞ്ഞി തയാറാക്കാം. കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണിത്. 

നമുക്കു രോഗപ്രതിരോധ ശേഷി കൂട്ടാൻ കർക്കിടക കഞ്ഞി കഴിക്കുന്നത്‌  വളരെ  നല്ലതാണ് . അതുപോലെ തന്നെ ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണിത്. രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം ഈ കഞ്ഞി കുടിക്കുന്നത് നല്ലതാണ്.



ആവശ്യമുള്ള സാധനങ്ങൾ 

ഉണക്കലരി          1/2 കപ്പ്‌
 എള്ള്                    1 ടീസ്പൂൺ
കടുക്                    1 ടീസ്പൂൺ 

ജീരകം                   1 ടീസ്പൂൺ

മഞ്ഞൾപൊടി     1/4 ടേബിൾസ്പൂൺ
ഉലുവ                      1 ടീസ്പൂൺ
തേങ്ങാപ്പാൽ        1/2 മുറി തേങ്ങയുടെ
മാവ് ഇല                5 എണ്ണം
പ്ലാവ് ഇല               4 എണ്ണം 
ഉപ്പ്                           ആവശ്യത്തിനു 

തയ്യാറാക്കുന്ന വിധം

ആദ്യം അരി നല്ലതുപോലെ കഴുകിയതിനു ശേഷം 30 മിനുട്ട് കുതിർക്കാൻ വയ്ക്കുക. അതിനു ശേഷം കടുക്, എള്ള്,ഉലുവ, ജീരകം എന്നിവ കഴുകിയെടുത്തു 30 മിനിറ്റ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. മുപ്പതു മിനിറ്റിനു ശേഷം കടുക്, ഉലുവ, ജീരകം എന്നിവ മിക്സിയിൽ അല്ലെങ്കിൽ അമ്മിക്കല്ലിൽ അരച്ച് പേസ്റ്റാക്കി എടുക്കുക. 

അതിന് ശേഷം ഒരു മൺകലത്തിൽ കഴുകി വച്ചിരിക്കുന്ന അരി ഇട്ടു കൊടുക്കാം. ഇതിലേക്ക് അരച്ചു വെച്ചിരിക്കുന്നു പേസ്റ്റ്, മഞ്ഞൾപൊടി എന്നിവ ഇട്ടുകൊടുക്കുക. തുടർന്ന്എടുത്തു വച്ചിരിക്കുന്ന മാവിന്റെയും പ്ലാവിന്റെയും ഇലകൾ മുറിച്ച് ഇട്ടുകൊടുക്കുക. 

അതിനുശേഷം ആവശ്യത്തിനു വെള്ളം ചേർത്ത് കഞ്ഞി വേവിച്ചെടുക്കാം. കഞ്ഞി വെന്തതിനുശേഷം തേങ്ങാപ്പാൽ ഒഴിച്ച് ചെറുതീയിൽ അഞ്ചു മിനിറ്റു കൂടി വേവിച്ചെടുക്കുക. കർക്കിടകക്കഞ്ഞി തയാറായി.എല്ലാവരും തയ്യാറാക്കി നോക്കണേ. വളരെ ഔഷധഗുണം ഉള്ള ഒരു ആഹാരം ആണ് ഇതു.

Post a Comment

0 Comments