കുവക്കുറുക്ക്‌ കുഞ്ഞുങ്ങൾക്ക്. ശരീരത്തിന് തണുപ്പേക്കാൻ കൂവ

                   കൂവ


 പഴയകാല വീട്ടു തൊടികളിലെല്ലാം സാധാരണയായി കണ്ടു വരുന്ന ഒരു സസ്യം ആണ് കൂവ. കിഴങ്ങുവര്‍ഗത്തില്‍ പെട്ട        കൂവയിൽ കാൽസ്യം , കാര്‍ബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, വൈറ്റമിനുകളായ എ, സി, നിയാസിന്‍, തയാമിന്‍  എന്നിവ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ പഴമക്കാർ ഇതിനെ ഒരു ഔഷധ സസ്യമായിട്ടാണ് കണ്ടിരുന്നത്.

      കൂവയിൽ അടങ്ങിയിരിക്കുന്ന അന്നജം പ്രധാനമായും വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. അതുപോലെ തന്നെ പെട്ടെന്ന് ദഹനം നടത്തുകയും ചെയ്യുന്നു. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കാൻ കൂവപ്പൊടി ആട്ടിന്‍ പാലില്‍ ചേര്‍ത്ത്നല്‍കാറുണ്ട്. ഓരോ വീടുകളിലും അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി കൂവപ്പൊടി എടുത്തു വയ്ക്കാറുണ്ട്.

    കുട്ടികളുടെയും വലിയവരുടെയും വയറ് സംബന്ധിയായ അസുഖങ്ങള്‍ക്ക് കൂവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച്‌ നല്‍കിയാല്‍ അസുഖം വേഗം സുഖപ്പെടുന്നതായി നമുക്കറിയാം.

  കോളറ, വയറിളക്കം, വയറുകടി എന്നീ അസുഖങ്ങളാല്‍ ദുരിതം അനുഭവിച്ചിരുന്നവര്‍ക്ക് കൂവ അരച്ച്‌ വെള്ളത്തില്‍ കലക്കി തെളിച്ച്‌
ഇടയ്ക്കിടയ്ക്ക് കുടിക്കാന്‍ കൊടുക്കുക പതിവായിരുന്നു. ഇത്തരക്കാര്‍ മറ്റ് ആഹാരങ്ങള്‍ ദഹിക്കാതെ വരുമ്പോള്‍ കൂവ പെട്ടെന്ന് ദഹിച്ച്‌ വയറിന് ആശ്വാസവും ശരീരത്തിന് കുളിര്‍മയും ഉന്മേഷവും നല്‍കിയിരുന്നു. അതുപോലെ തന്നെ കുവ ശരീരത്തിന്റെ താപനില കുറയ്ക്കുന്നു.

ട്‌സ് കാച്ചികുടിക്കുന്നതിനു പകരം കൂവക്കുറുക്കു കഴിച്ചാല്‍ വേനലില്‍ ശരീരം തണുപ്പിക്കാം. ക്ഷീണമകറ്റാനും ദഹനക്കേടിനും രോഗപ്രതിരോധത്തിനും കൂവകുറുക്ക് നല്ലതാണ്. മഴക്കുറവും ജലദൗര്‍ലഭ്യവുമുള്ള പ്രദേശങ്ങള്‍ക്കു പറ്റിയ ആദായവിളയാണു കൂവ. തെങ്ങിന്‍തോപ്പില്‍ ഇടവിളയാക്കാം. നമുക്കൊരു ബദല്‍, ആദായ വിളയായി കൂവയെ നമ്മുടെ കൃഷിയിടങ്ങളിലേക്കു മടക്കികൊണ്ടുവരാം

    ഫാറ്റ് കുറവായതിനാലും എനര്‍ജി പ്രദാനം ചെയ്യുന്നതിനാലും ഡയറ്റ് ചെയ്യുന്നവർക്ക് അമിതാഹാരം കഴിക്കാതെ ശരീരത്തെ ഉണര്‍വോടെ
നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. കൂവ ഉപയോഗിച്ച്‌ ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. കൂവ കുറുക്ക്, കൂവ പുഴുങ്ങിയത്, കൂവപുഡിങ്ങ്, കൂവ ഹല്‍വ, കൂവ പായസം, ബിസ്‌കറ്റ്, കേക്ക് എന്നിവ അതില്‍ ചിലതാണ്. നമ്മുടെ നാടുകളിലെ പല ആഘോഷങ്ങളിലെയും പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് കൂവ കുറുക്ക്.


 പ്രകൃതിദത്തമായ കുവപൊടി കണ്ടിട്ടുണ്ടോ.നാട്ടുകുവയിൽ നിന്നും എടുക്കുന്ന കുവപൊടി നമുക്ക് ഒന്ന് രുചിച്ചു നോക്കാം. കുഞ്ഞുങ്ങൾക്കുള്ള കൂവ കുറുക്ക് എങ്ങനെ ഉണ്ടാക്കുന്നതെന്നു നോക്കിയാലോ.

കൂവക്കുറുക്കു കുടിക്കാത്ത ബാല്യവും. ഒരു സമ്പൂര്‍ണ ആരോഗ്യഭക്ഷണമാണു കൂവ. ഇളനീരില്‍ ഒരു സ്പൂണ്‍ കൂവപ്പൊടി ചേര്‍ച്ചു കഴിച്ചാല്‍ ഏതുക്ഷീണവും പമ്പ കടക്കും.

കൂവ പൊടി പാലിലും വെള്ളത്തിലും കുറുക്കി എടുക്കാം.


ആവശ്യമുള്ള സാധനങ്ങൾ

കൂവ പൊടി - 2 സ്പൂൺ

പനംകല്കണ്ടം പൊടിച്ചത് - 2സ്പൂൺ

നെയ് - 1/2 സ്പൂൺ

വെള്ളം - 4 ടേബിൾ സ്പൂൺ

തയ്യാറാക്കും വിധം

ഒരു ചെറിയ പാനിൽ കൂവപ്പൊടിയും പനംകൽക്കണ്ടപൊടിയും എടുക്കുക അതിലേക്കു തന്നിരിക്കുന്ന അളവിൽ വെള്ളം ഒഴിച്ച് നന്നായി ഇളക്കി അരിച്ചു എടുക്കുക. പനംകൾക്കണ്ടതിൽ പൊടി കാണും അരിക്കുമ്പോൾ അത് പോകും. എന്നിട്ട് അത് ചെറിയ തീയിൽ നന്നായി ഇളക്കി ഇളക്കി കൊടുക്കുക. വെന്തു വരുമ്പോ അത് ഒരു പശയുടെ അവസ്ഥയിലേക്ക് മാറുന്നത് കാണാം. എന്നിട്ടു അത് വാങ്ങി വെച്ച് അതിലേക്കു നെയ് ഒഴിച്ച് ഇളക്കി എടുക്കുക. ആറിയതിനു ശേഷം കുഞ്ഞുങ്ങൾക്ക് കൊടുക്കാം.ഒരു വയസ് ആകുന്നതു വരെ കുഞ്ഞുങ്ങൾക്ക് പശുവിൻ പാല് കൊടുക്കാതെ ഇരിക്കുക. ദഹിക്കാൻ താമസം ആണ് പശുവിൻ പാല്.Post a Comment

0 Comments